26/11: ഐഎസ്‌ഐയ്ക്ക് പങ്കെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: മുംബൈ ആക്രമണം ആസൂത്രണം ചെയ്തതില്‍ പാക് ചാരസംഘടന ഐഎസ്‌ഐക്കു വ്യക്തമായ പങ്കെന്നു യുഎസില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ ഹെഡ്‌ലി മൊഴി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യാ ഗവണ്‍മെന്റിന്റെ രഹസ്യരേഖകളെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ആസൂത്രണത്തിനു മുന്‍പ് ഐഎസ്‌ഐ ഓഫിസര്‍മാരുമായി ഒട്ടേറെ തവണ ബന്ധപ്പെട്ടുവെന്ന് ഇയാള്‍ മൊഴിനല്‍കിയതായി പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. താന്‍ ആസൂത്രണം ചെയ്ത രണ്ടു ഭീകരാക്രമണ പദ്ധതികള്‍ക്കു പണം മുടക്കിയത് ഐഎസ്‌ഐ ആണ്. പാക്കിസ്ഥാനിലെ വിവിധ തീവ്രവാദി സംഘടനകളുമായി ഐഎസ്‌ഐക്കു ബന്ധമുണ്ട്.
കഴിഞ്ഞ ജൂണില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അമേരിക്കയില്‍ വെച്ച് 34 മണിക്കൂര്‍ ചോദ്യംചെയ്തതിന്റെ 109 പേജ് റിപ്പോര്‍ട്ടില്‍ ഇത്തരം ഒട്ടേറെ വെളിപ്പെടുത്തലുകളുണ്ട്. എന്നാല്‍ ആരോപണം ഐഎസ്‌ഐ നിഷേധിച്ചു.












Click it and Unblock the Notifications