24 മണിക്കൂറിനുള്ളില്‍ 2 ഭാര്യമാര്‍, അസര്‍ ഹാപ്പി!

കുടുംബത്തിന്റെ താത്പര്യവും തന്റെ പ്രണയവും ഏറ്റുമുട്ടിയപ്പോഴാണ് ഈ തീരുമാനമെടുത്തതെന്നും അസര്‍ പറഞ്ഞു. കുട്ടിക്കാലത്തേ കുടുംബാംഗങ്ങള്‍ വധുവായി കണ്ടുവെച്ച ഹുമൈറ ഖാസി(28)മിനെ വധുവാക്കാന്‍ മുതിര്‍ന്നപ്പോള്‍ ഹൈദരി വിസമ്മതിച്ചിരുന്നു. 21കാരിയായ റുമാന അസ്ലം ഹൈദരിയുടെ മനസ്സില്‍ കയറിക്കൂടിയതോടെയാണ് വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തിനെതിരെ അസര്‍ ശബ്ദമുയര്‍ത്തിയത്.
എന്നാല്‍ ഈ നീക്കം കുടുംബാംഗങ്ങള്‍ അംഗീകരിച്ചില്ല. ഒടുവില്‍ വിവാഹത്തിന്റെ പേരില്‍ കുടുംബം പിണങ്ങുമെന്ന് കണ്ടതോടെ രണ്ട് പേരെയും കല്യാണം കഴിയ്ക്കാമെന്നൊരു ഓഫര്‍ അസര്‍ മുന്നോട്ടുവെച്ചു. ഭാവി വധുവും കാമുകിയും കുടുംബവും ഇതിന് സമ്മതം മൂളിയതോടെ എല്ലാവരും ഹാപ്പി. തങ്ങളിരുവരും ഒരു വീട്ടില്‍ സഖിമാരെ പോലെ കഴിയുമെന്ന് ഹുമൈറയും റുമാനയും പറഞ്ഞു.
ഞായറാഴ്ചയാണ് ഹുമൈറയുമായുള്ള വിവാഹം നടന്നത്. തുടര്‍ന്ന് തിങ്കളാഴ്ച റുമാനയെയും അസര്‍ ജീവിത പങ്കാളിയാക്കി. രണ്ടു സ്ത്രീകള്‍ ഒരേ പുരുഷനെ സ്നേഹിക്കാന്‍ പരസ്പര ധാരണയിലെത്തിയെന്നതില് താന്‍ ഭാഗ്യവാനാണെന്ന് അസര്‍ പറഞ്ഞു. തങ്ങളിരുവരും ഒരു വീട്ടില്‍ സഖിമാരെ പോലെ കഴിയുമെന്ന് ഹുമൈറയും റുമാനയും പറയുന്നു.
ഇസ്ലാമിക തത്വങ്ങള്‍ പിന്തുടരുന്ന പാക് ഭരണഘടന പൗരന്മാര്ക്ക് ബഹുഭാര്യത്വം അനുവദിയ്ക്കുന്നുണ്ട്. ഇതുപ്രകാരം പുരുഷന് നാല് വിവാഹം വരെ അനുവദനീയമാണ്. എന്നാല്‍ ആദ്യ ഭാര്യയുടെ അനുവാദപ്രകാരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം വിവാഹം നടക്കാറ്.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications