കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂറിനുള്ളില്‍ 2 ഭാര്യമാര്‍, അസര്‍ ഹാപ്പി!

  • By Ajith Babu
Google Oneindia Malayalam News

Wedding
മുള്‍ട്ടാന്‍: 24 മണിക്കൂറിനുള്ളില്‍ രണ്ട് യുവതികളെ ജീവിതപങ്കാളികളാക്കി പാക് യുവാവ് വാര്‍ത്ത സൃഷ്ടിച്ചു. അസര്‍ ഹൈദരിയെന്ന 23 കാരനാണ് വേറിട്ടൊരു വിവാഹത്തിലൂടെ ദേശീയ-അന്തര്‍ദ്ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായത്.

കുടുംബത്തിന്റെ താത്പര്യവും തന്റെ പ്രണയവും ഏറ്റുമുട്ടിയപ്പോഴാണ് ഈ തീരുമാനമെടുത്തതെന്നും അസര്‍ പറഞ്ഞു. കുട്ടിക്കാലത്തേ കുടുംബാംഗങ്ങള്‍ വധുവായി കണ്ടുവെച്ച ഹുമൈറ ഖാസി(28)മിനെ വധുവാക്കാന്‍ മുതിര്‍ന്നപ്പോള്‍ ഹൈദരി വിസമ്മതിച്ചിരുന്നു. 21കാരിയായ റുമാന അസ്ലം ഹൈദരിയുടെ മനസ്സില്‍ കയറിക്കൂടിയതോടെയാണ് വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തിനെതിരെ അസര്‍ ശബ്ദമുയര്‍ത്തിയത്.

എന്നാല്‍ ഈ നീക്കം കുടുംബാംഗങ്ങള്‍ അംഗീകരിച്ചില്ല. ഒടുവില്‍ വിവാഹത്തിന്റെ പേരില്‍ കുടുംബം പിണങ്ങുമെന്ന് കണ്ടതോടെ രണ്ട് പേരെയും കല്യാണം കഴിയ്ക്കാമെന്നൊരു ഓഫര്‍ അസര്‍ മുന്നോട്ടുവെച്ചു. ഭാവി വധുവും കാമുകിയും കുടുംബവും ഇതിന് സമ്മതം മൂളിയതോടെ എല്ലാവരും ഹാപ്പി. തങ്ങളിരുവരും ഒരു വീട്ടില്‍ സഖിമാരെ പോലെ കഴിയുമെന്ന് ഹുമൈറയും റുമാനയും പറഞ്ഞു.

ഞായറാഴ്ചയാണ് ഹുമൈറയുമായുള്ള വിവാഹം നടന്നത്. തുടര്‍ന്ന് തിങ്കളാഴ്ച റുമാനയെയും അസര്‍ ജീവിത പങ്കാളിയാക്കി. രണ്ടു സ്ത്രീകള്‍ ഒരേ പുരുഷനെ സ്‌നേഹിക്കാന്‍ പരസ്പര ധാരണയിലെത്തിയെന്നതില്‍ താന്‍ ഭാഗ്യവാനാണെന്ന് അസര്‍ പറഞ്ഞു. തങ്ങളിരുവരും ഒരു വീട്ടില്‍ സഖിമാരെ പോലെ കഴിയുമെന്ന് ഹുമൈറയും റുമാനയും പറയുന്നു.

ഇസ്ലാമിക തത്വങ്ങള്‍ പിന്തുടരുന്ന പാക് ഭരണഘടന പൗരന്‍മാര്‍ക്ക് ബഹുഭാര്യത്വം അനുവദിയ്ക്കുന്നുണ്ട്. ഇതുപ്രകാരം പുരുഷന് നാല് വിവാഹം വരെ അനുവദനീയമാണ്. എന്നാല്‍ ആദ്യ ഭാര്യയുടെ അനുവാദപ്രകാരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം വിവാഹം നടക്കാറ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X