ഇന്ത്യന്‍ ഡിടിഎച്ച് ബിസിനസ്സ് കുതിക്കുന്നു
വിദേശ കമ്പനികള്‍ ഇന്ത്യയില്‍ കേബിള്‍ ടിവി, ഡിടിഎച്ച് രംഗങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന കമ്പനികളില്‍ നിക്ഷേപം നടത്താന്‍ ശ്രമം നടത്തുന്നു. ഇന്ത്യന്‍ ടെലിവിഷന്‍ മാധ്യമ രംഗം ഇനിയും വളരുമെന്നാണ് ഇവരുടെ കണക്ക് കൂട്ടല്‍.
ഡിടിഎച്ച് രംഗം വന്‍ വളര്‍ച്ച നേടുമെന്നാണ് വിദേശ കമ്പനികളുടെ കണക്ക് കൂട്ടല്‍. അതിനാലാണ് വന്‍ കമ്പനികളായ റിലയന്‍സ്, എയര്‍ടെല്‍, വീഡിയൊകോണ്‍ എന്നിവര്‍ ഈ രംഗത്തേയ്ക്ക് കാല്‍വയ്പ് നടത്തിയതെന്നും വ്യക്തമാണ്. ഇന്ത്യയില്‍ ഡിടിഎച്ച് വന്‍ തോതില്‍ വളരാന്‍ സാദ്ധ്യതയുള്ള സാഹചര്യത്തില്‍ അതിലൊരു പങ്ക് പറ്റാനുള്ള ശ്രമത്തിലാണ് വിദേശ കമ്പനികള്‍.
വിദേശ കമ്പനികള്‍ക്ക് നേരിട്ട് ഇന്ത്യന്‍ ഡിടിഎച്ച് രംഗത്ത് നിക്ഷേപം നടത്താന്‍ കഴിയില്ല. അതിനാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ ഈ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന കമ്പനികളില്‍ നിക്ഷേപം നടത്തലാണ് എളുപ്പ വഴി. ഇത്തരം നിക്ഷേപത്തിനും സര്‍ക്കാര്‍ നിബന്ധന വച്ചിട്ടുണ്ട്. കേബിള്‍ ടിവി കമ്പനികളുടെ 49 ശതമാനത്തിലേറെ ഓഹരികള്‍ വാങ്ങാന്‍ വിദേശ കമ്പനികള്‍ക്ക് കഴിയില്ല. ഡിടിഎച്ച് കമ്പനികളുടെ 20 ശതമാനം ഓഹരി മാത്രമേ വിദേശ കമ്പനികള്‍ക്ക് വാങ്ങാന്‍ കഴിയുകയുള്ളു.
ഉടനടി വന്‍ ലാഭം കിട്ടില്ലെങ്കിലും ഈ മാധ്യമ രംഗത്തെ നിക്ഷേപം ദീര്‍ഘകാലം മികച്ച ലാഭം നല്‍കുമെന്നതിനാലാണ് കമ്പനികള്‍ ഈ രംഗത്ത് നോട്ടമിട്ടിരിയ്ക്കുന്നത്.












Click it and Unblock the Notifications