ലാഭം എടുക്കല്‍ ശക്തം, നിഫ്ടി 6000 ന് താഴെ
മുംബൈ: ഓഹരി വിപണിയില്‍ ലാഭം എടുക്കല്‍ തുടരുകയാണ്. ഒക്ടോബര്‍ 20 ബുധനാഴ്ചയും ലാഭം എടുക്കല്‍ തുടര്‍ന്നു. ഇരു വിപണികളും കാര്യമായി താഴ്ന്നാണ് അവസാനിച്ചത്.
സെന്‍സെക്സ് 19,872.15 (-110.98)
നിഫ്ടി 5982.10 (-45.20)
റിയാല്‍റ്റി, ലോഹങ്ങള്‍ തുടങ്ങിയ രംഗങ്ങളാണ് താഴേയ്ക്ക് പോയത്. വിദേശ-സ്വദേശ ഫണ്ടുകള്‍ ബുധനാഴ്ച വില്പനക്കാരായിരുന്നു. ഓയില്‍-ഗ്യാസ്, ക്യാപ്പിറ്റര്‍ ഗുഡ്സ് രംഗം അല്പം ഉയര്‍ച്ച കാണിച്ചു. രാവിലെ മുതല്‍ തന്നെ വിപണി കയറിയും ഇറങ്ങിയും ആയിരുന്നു. ആഗോള വിപണിയും ശക്തമായ ഉയര്‍ച്ച കാണിച്ചില്ല.
നിഫ്ടി 6000ന് താഴെയാണ് അവസാനിച്ചത്. അത് വിപണിയുടെ ആത്മ വിശ്വാസത്തിന് ഭംഗം വരുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് കരടികളുടെ കാലമല്ല വെറും തെറ്റ് തിരുത്തലാണെന്നാണ് എല്ലാ വിപണി വിദഗ്ദരും പറയുന്നത്. എന്തായാലും കോള്‍ ഇന്ത്യയുടെ ഓഹരി ലിസ്റ്റ് ചെയ്യുന്നതുവരെ വിപണിയുടെ ദിശ അറിയാനായി കാത്തിരിയ്ക്കാം.












Click it and Unblock the Notifications