അനാവശ്യ കാളുകള്‍ അവസാനിപ്പിയ്ക്കാന്‍ ട്രായ്
ദില്ലി: മൊബൈലില്‍ അനാവശ്യമായി എത്തുന്ന വിളികള്‍ അവസാനിപ്പിയ്ക്കാന്‍ നടപടി സ്വീകരിയ്ക്കാന്‍ ടെലകോം റഗുലേറ്ററി അഥോറിട്ടി ഓഫ് ഇന്ത്യ ആലോചിയ്ക്കുന്നു.
അടുത്ത മാസം തന്നെ നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. ഉപയോക്താക്കളെ അലോസരപ്പെടുത്തുന്നതാണ് വാണിജ്യ ലക്ഷ്യം വച്ചുകൊണ്ടുള്ള അനാവശ്യ വിളികള്‍. ഒക്ടോബര്‍ മാസത്തില്‍ തന്നെ നിയന്ത്രണം കൊണ്ടുവരുന്നതിനാണ് നീക്കം നടത്തുന്നതെന്ന് ട്രായ് ചെയര്‍മാന്‍ ജെ എസ് ശര്‍മ പറഞ്ഞു.
അനാവശ്യ വിളികള്‍ ലഭിയ്ക്കാതിരിയ്ക്കാനായി 'ഡൂ നോട്ട് കാള്‍ രജിസ്ട്രി' സംവിധാനം കൊണ്ടുവന്നെങ്കിലും അത് വിജയകരമായിരുന്നില്ല. വിളികള്‍ കുറഞ്ഞെങ്കിലും എസ്എംഎസുകളുടെ എണ്ണം വല്ലാതെ കൂടുകയാണുണ്ടായത്.












Click it and Unblock the Notifications