മുസ്ലീം പള്ളികള്‍ക്കെതിരെ ശിവസേന
മുംബൈ: മുസ്ലീം വിരുദ്ധ നിലപാടുകളുമായി ശിവസേന മുന്നോട്ട്. മുസ്ലീം മതവിശ്വാസികളായ സ്ത3ീകള്‍ ധരിയ്ക്കുന്ന ബുര്‍ഖ നിരോധിയ്ക്കണമെന്ന് കഴിഞ്ഞദിവസം ആവശ്യപ്പെട്ട ശിവസേന ഇത്തവണ മുസ്ലീം പള്ളികള്‍ക്കെതിരെ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.
പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നിരോധിയ്ക്കുകയോ ഇവയുടെ ശബ്ദം നിയന്ത്രിയ്ക്കുകയോ വേണമെന്നാണ് സേനയുടെ ആവസ്യം. ദസറ റാലിയ്ക്ക് പൊലീസ് ശബ്ദ നിയന്ത്രണമേര്‍പ്പെടുത്തുകയും സേനയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തതാണ് അവരെ പ്രകോപിപ്പിച്ചത്.
പതിവു പോലെ പാര്‍ട്ടി പത്രം സാമ്‌നയിലെഴുതിയ മുഖപ്രസംഗത്തിലൂടെയാണ് ശിവസേന മുസ്സീം വിരുദ്ധ നീക്കം നടത്തിയിരിക്കുന്നത്. ദസറ റാലിക്കു ശബ്ദനിയന്ത്രണം ഏര്‍പ്പെടുത്താമെങ്കില്‍ എന്തുകൊണ്ടു പളളികളിലെ ലൗഡ് സ്പീക്കറിനു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൂടായെന്നു ശിവസേന ചോദിക്കുന്നു.
പളളികളില്‍ നിന്നുളള ശബ്ദം കാരണം കുട്ടികള്‍ക്കു പഠിക്കാന്‍ കഴിയുന്നില്ല. എല്ലാവരും നിയമത്തെ ബഹുമാനിക്കണം. എന്നാല്‍ ചിലതിനു മാത്രം നിയമം ബാധകമാകുന്നു എന്നത് അംഗീകരിക്കാനാവില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.












Click it and Unblock the Notifications