ഐസക്കിനോട് കമ്മീഷന്‍ വിശദീകരണം തേടി
കൊല്ലം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആരാഞ്ഞു.
ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് കൊല്ലം ജില്ലയിലെ പരവൂരില്‍ തിരഞ്ഞെടുപ്പ് യോഗത്തിനിടെ തോമസ് ഐസക്ക് നടത്തിയ പ്രസ്താവനയാണ് പരാതിയ്ക്ക് ആധാരം. ക്ഷേമ പെന്‍ഷനുകള്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കി വരുന്ന തുക അടുത്ത ബജറ്റില്‍ വര്‍ധിപ്പിക്കുമെന്നു ധനമന്ത്രി സൂചന നല്‍കിയിരുന്നു. തൊഴിലുറപ്പു പദ്ധതി നഗരങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൊല്ലം ഡിസിസി വൈസ് പ്രസിഡന്റ് ഷാനവാസ് ഖാന്‍ ആണ് പരാതി നല്‍കിയത്.












Click it and Unblock the Notifications