മജിസ്‌ട്രേറ്റിന്റെ പോക്കറ്റടിച്ചു
കോഴിക്കോട്: മജിസ്‌ട്രേറ്റിന്റെ പോക്കറ്റടിച്ചയാള്‍ അദ്ദേഹത്തിന്റെ എടിഎം കാര്‍ഡുപയോഗിച്ച് 46,000 രൂപയും കവര്‍ന്നു.
കണ്‍സ്യൂമര്‍ ഫോറം മജിസ്‌ട്രേറ്റ് ജി യദുനന്ദനന്റെ പേഴ്‌സാണ് കഴിഞ്ഞ ദിവസം പുതിയ ബസ്റ്റാന്‍ഡിന്‍വച്ച് പോക്കറ്റടിച്ചു പോയത്. പേഴ്‌സില്‍ ഏഴായിരം രൂപയും എടിഎം കാര്‍ഡുമുള്‍പ്പെടെയുള്ള ചില രേഖകളുമുണ്ടായിരുന്നു.
പിന്നീടുള്ള അന്വേഷണത്തിലാണ് എടിഎം കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ചതായി വ്യക്തമായത്. കാര്‍ഡിനുമുകളില്‍ ഇദ്ദേഹം എടിഎം പിന്‍നമ്പര്‍ എഴുതിവെച്ചിരുന്നതാണ് വിനയായത്. ആകെ 53,000 രൂപയാണ് മജിസ്‌ട്രേറ്റിന് നഷ്ടപ്പെട്ടിരിക്കുന്നത്. കസബ പോലിസ്‌സ്‌റ്റേഷനില്‍ ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications