ലോട്ടറി: പറഞ്ഞത് വിഎസ് വിഴുങ്ങി
തിരുവനന്തപുരം: ലോട്ടറി നടത്തിപ്പില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന തിങ്കളാഴ്ചത്തെ പരാമര്‍ശം മുഖ്യമന്ത്രി വിഎസ് വിഴുങ്ങി. സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ ധനമന്ത്രി തോമസ് ഐസക്കിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനയ്‌ക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് തിരുത്ത്.
ലോട്ടറി വിഷയത്തില്‍ സര്‍ക്കാരിനോ ധനമന്ത്രിക്കോ വീഴ്ചയുണ്ടായെന്ന പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നാണ് മുഖ്യമന്ത്രി ചാനലിനോടു പ്രതികരിച്ചത്. മാധ്യമങ്ങളുടെ ബോധപൂര്‍വമായ സൃഷ്ടിയാണെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനും ധനമന്ത്രിക്കും വീഴ്ച സംഭവിച്ചതായി കരുതുന്നില്ല. ലോട്ടറി പ്രശ്‌നത്തിനു പരിഹാരമാകുന്ന ഓര്‍ഡിനന്‍സിനു മുന്‍കൈയെടുത്തത് ഐസക്കാണെന്നും പിന്നെ ഇക്കാര്യത്തില്‍ എങ്ങനെ വീഴ്ച പറ്റുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രി അത്തരത്തില്‍ പറയാനിടയില്ലെന്നും പരാമര്‍ശങ്ങള്‍ പരിശോധിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു വി.എസിന്റെ തിരുത്ത്.












Click it and Unblock the Notifications