16കാരിയെ സഹോദരി ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയി
കാഞ്ഞങ്ങാട്: പതിനാറുകാരിയായ ഭാര്യ സഹോദരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അബ്ദുല്‍ മജീദിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളെ ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പാണത്തൂരുള്ള ഭാര്യ വീട്ടില്‍ നിന്ന് കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയെ ഇയാള്‍ തട്ടിയെടുത്തത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രാജപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്തു നിന്നുള്ള വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയുടെ സഹോദരിയെ മജീദ് വിവാഹം ചെയ്തത്. പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.












Click it and Unblock the Notifications