മാപ്പു പറഞ്ഞ് തങ്കച്ചന്‍ തലയൂരി

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ബോധ്യപ്പെട്ടതായി തങ്കച്ചന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് തങ്കച്ചന്റെ മാപ്പപേക്ഷ.
ഒക്ടോബര്‍ 13ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയില്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള നടപടിയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചു. തുടര്‍ന്ന് തങ്കച്ചനോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടത്.
സാധാരണ യുഡിഎഫ് കവീനര്‍ എന്ന നിലയില്‍ പത്രസമ്മേളനം കന്റോമെന്റ് ഹൌസില്‍ നടത്താറുണ്ട്. വിവാദമായ ദിവസം യുഡിഎഫിലെ ചില കൂടിയാലോചനകള്‍ നടന്നിരുന്നു. അതിനുശേഷമാണ് വാര്‍ത്താസമ്മേളനം നടത്തിയത്. ഈ കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്നും തങ്കച്ചന്‍ വിശദീകരണത്തില്‍ പറയുന്നു.












Click it and Unblock the Notifications