ലോട്ടറി: ഉന്നതതല യോഗം ചേരുന്നു

സമ്പൂര്‍ണ ലോട്ടറി നിരോധം ഏര്‍പ്പെടുത്താതെ ലോട്ടറി മാഫിയയെ എങ്ങനെ നിയന്ത്രിക്കാമെന്ന ചോദ്യത്തിനാണ് സര്‍ക്കാര്‍ ഉത്തരം തേടുന്നത്.
ഭൂട്ടാന്‍ ലോട്ടറിക്ക് ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ നറുക്കെടുപ്പ് നടത്താമെന്ന് ഹൈക്കോടതി വിധി സര്‍ക്കാറിന് തിരിച്ചടിയായിരിക്കുകയാണ്. ഇതിന് പുറമെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സാണ് പ്രമോട്ടറെന്ന സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചതും സര്‍ക്കാരിന് തലവേദനയായി.
മേഘയില്‍ നിന്ന് മുന്‍കൂര്‍ നികുതി വാങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ലോട്ടറി മാഫിയ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്. ലോട്ടറിക്കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ലഭിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.












Click it and Unblock the Notifications