കോമിക് പുസ്തകത്തിന് വേണ്ടി കൊല
മെഡിന(ന്യൂയോര്‍ക്ക്): കോമിക് പുസ്തക ശേഖരം തട്ടിയെടുക്കുന്നതിനിടെ മോഷ്ടാക്കളുടെ മര്‍ദനമേറ്റ് എഴുപതുകാരന്‍ മരിച്ചു.
ന്യൂയോര്‍ക്ക് സ്വദേശിയായ ഹോമര്‍ മെര്‍സിനിയാക്കാണു മരിച്ചത്. മര്‍ദ്ദനത്തെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണു മരണകാരണമെന്നു പൊലീസ് അറിയിച്ചു.
ഹോമറിന്റെ പക്കല്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വങ്ങളായ ഒട്ടേറെ കോമിക് പുസ്തകങ്ങളുടെ ശേഖരമുണ്ടായിരുന്നു. ഏകദേശം ഒരു ലക്ഷം ഡോളര്‍ വരെ വിലമതിയ്ക്കുന്ന പുസ്തക ശേഖരം വിറ്റ് പണമാക്കാന്‍ ഹോമര്‍ ഈയിടെ തീരുമാനിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ജുവാന്‍ ജാവിയര്‍ (70), റികോ വെന്‍ഡെറ്റി (41) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ലക്ഷം ഡോളറിന്റെ ജാമ്യത്തുകയില്‍ വെന്‍ഡെറ്റിയെ വിട്ടയച്ചു.












Click it and Unblock the Notifications