നീളന്‍ മ്യാവൂ.... ഗിന്നസ് ബുക്കിലേക്ക്

മെയ്ന്‍ കൂണ്‍ ഇനത്തില്‍പ്പെട്ട സ്റ്റീവിയ്ക്ക് 48.5 ഇഞ്ച് (ഏകദേശം നാലരയടിയോളം) ആണ് നീളം. സ്റ്റീവിയുടെ മൂക്ക് മുതല്‍ വാലറ്റം വരെയുള്ള നീളമാണ് കണക്കിലെടുത്തത്. ഗിന്നസ് ബുക്ക് അധികൃതര്‍ അംഗീകരിയ്ക്കുന്നതോടെ റെക്കാര്‍ഡ് സ്റ്റീവിയ്ക്ക് സ്വന്തമാകും.
നേരത്തെ ഉണ്ടായിരുന്ന റെക്കോര്‍ഡും ഈ ഇനത്തില്‍പ്പെട്ട പൂച്ചയ്ക്കായിരുന്നു. ചിക്കാഗോയിലെ മെയ്ന്‍ കൂണ്‍ പൂച്ചയ്ക്ക് 48 ഇഞ്ചായിരുന്നു നീളം. പൂച്ച വര്‍ഗത്തിനിടയില്‍ പൊതുവെ നീളം കൂടിയ ഇനമാണ് മെയിന്‍ കൂണ്‍.
നെവാഡ സ്വദേശികളായ റോബിന്‍ ഹെന്‍ഡ്രിക്‌സണ്‍, എറിക് ബ്രാന്‍ഡെസ്‌നെസ് എന്നിവരാണ് സ്റ്റീവിയുടെ ഉടമസ്ഥര്‍.












Click it and Unblock the Notifications