ഒബാമ തല മറച്ചാല്‍ മുസ്ലീമാവുമോ?

സിഖ് ആചാരപ്രകാരം തല മറച്ചുകൊണ്ട് മാത്രമെ ക്ഷേത്രത്തില്‍ കയറാന്‍ കഴിയൂ. തല മറച്ചുകൊണ്ടുള്ള ഒബാമയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അദ്ദേഹം മുസ്ലീമാണെന്ന പ്രചാരണം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുഎസിലെ ഒബാമ സര്‍ക്കാര്‍ വിരുദ്ധര്‍ ഈ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തുമോയെന്നാണ് ആശങ്കയെന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ ഇതു മാത്രമല്ല സന്ദര്‍ശനം റദ്ദാക്കാനുള്ള കാരണമെന്ന് അദ്ദേഹം പറഞ്ഞു. നവംബറില്‍ ഇന്ത്യയിലെത്തുന്ന ഒബാമ സുവര്‍ണ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നു.
അതിനിടെ ഒബാമയുടെ തീരുമാനത്തില്‍ ഇന്ത്യയിലെ സിഖ് സമൂഹം നിരാശ പ്രകടിപ്പിച്ചു. ഒബാമയെ സുവര്‍ണ ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സുവര്‍ണ ക്ഷേത്ര മാനേജ്‌മെന്റ് ട്രസ്റ്റിലെ ഉന്നത ഉദ്യോഗസ്ഥനായ ഗുരുബച്ചന്‍ സിങ് പറഞ്ഞു.












Click it and Unblock the Notifications