കൊലപാതകം: സൗദി രാജകുമാരന്‍ കുറ്റക്കാരന്‍
ലണ്ടന്‍: പരിചാരകനെ കൊലപ്പെടുത്തിയ കേസില്‍ സൗദി രാജകുമാരന്‍ സൗദ് അബ്ദുള്‍ അസീസ് ബിന്‍ നാസര്‍ അല്‍സൗദ്(34) കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഇദ്ദേഹത്തിനുള്ള ശിക്ഷ ബുധനാഴ്ച വിധിയ്ക്കും. സൗദിയിലെ ഫഹദ് രാജാവിന്റെ ചെറുമകനാണ് സൗദ്.
ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചനാണ് മെറില്‍ബണിലെ ലാന്‍ഡ് മാര്‍ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് പരിചാരകന്‍ ബന്ദേരാ അബ്ദുള്‍ അസീസി (32) നെ രാജകുമാര്‍ മര്‍ദ്ദിച്ച് കൊന്നത്.
രാജകുമാരനും ഭൃത്യനും വാലന്റൈന്‍ ദിനത്തില്‍ പുറത്തുപോയി നന്നായി മദ്യപിച്ചശേഷമാണ് റൂമിലെത്തിയത്. മദ്യലഹരിയില്‍ ഭൃത്യനെ രാജകുമാരന്‍ മൃഗീയമായി ആക്രമിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ റൂമിലെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന് മുന്‍പ് രാജകുമാരന്‍ ഭൃത്യനെ ലിഫ്റ്റില്‍ വെച്ച് ആക്രമിയ്ക്കുന്ന ദൃശ്യങ്ങളും സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. വിചാരണവേളയില്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ നിര്‍ണായ തെളിവായി കോടതി അംഗീകരിച്ചിരുന്നു.
രാജകുമാരന്‍ മദ്യത്തിന് അടിമയും സ്വവര്‍ഗാനുരാഗിയുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഭൃത്യനുമായി രാജകുമാരന്‍ ലൈഗിംകബന്ധം പുലര്‍ത്തിയതായി പ്രോസിക്യൂഷന്‍ ആരോപിച്ചെങ്കിലും പ്രതിഭാഗം വക്കീലന്‍മാര്‍ ഇതിനെ എതിര്‍ത്തു. കൊലക്കുറ്റം അംഗീകരിച്ചാലും രാജകുമാരന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന വാദം അംഗീകരിയ്‌ക്കേണ്ടെന്ന നിലപാടിലായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകര്‍.
സ്വവര്‍ഗ്ഗാനുരാഗ കുറ്റവുമായി സ്വന്തം രാജ്യത്തെത്തിയാല്‍ രാജകുമാരന് വധശിക്ഷ വരെ കിട്ടിയേക്കാം. കൊലക്കുറ്റത്തെക്കാള്‍ വലിയ കുറ്റമാണ് സൗദി അറേബ്യയില്‍ സ്വവര്‍ഗാനുരാഗം.












Click it and Unblock the Notifications