പെന്റഗണില്‍ വീണ്ടും വെടിവെപ്പ്
വാഷിങ്ടണ്‍: യുഎസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണില്‍ വെടിവെപ്പ്. ആര്‍ക്കും പരുക്കില്ല.
പുലര്‍ച്ചെ അഞ്ചു മണിയോടെയാണു സംഭവം. പെന്റഗണിന്റെ തെക്കുവശത്തെ പാര്‍ക്കിങ് സ്ഥലത്തു നിന്നാണു വെടിവയ്പ്പ് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
കെട്ടിടത്തില്‍ വെടിയുണ്ട ഏറ്റ പാടുകള്‍ ഉണ്ടെന്നു പെന്റഗണ്‍ വക്താവ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്നു പെന്റഗണിലേക്കുള്ള 395 ഹൈവേ താത്കാലികമായി അടച്ചു. കഴിഞ്ഞ മേയില്‍ പെന്റഗണിലുണ്ടായ വെടിവെപ്പില്‍ രണ്ടു സുരക്ഷ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റിരുന്നു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.












Click it and Unblock the Notifications