എല്‍ഐസി: രണ്ട് പദ്ധതിയില്‍ 1000 കോടി നിക്ഷേപം
ദില്ലി: ആദായ നികുതിയ്ക്ക് ഇളവ് നല്‍കുന്ന എല്‍ഐസിയുടെ പുതിയ രണ്ട് പദ്ധതികളിലായി 1000 കോടിരൂപയുടെ നിക്ഷേപം. ഐആര്‍ഡിഎയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്ത് വന്നതിന് ശേഷം ഇറക്കിയതാണ് ഈ പദ്ധതികള്‍.
പെന്‍ഷന്‍ പ്ലസ്, എന്‍ഡോവ്മെന്റ് പ്ലസ് എന്നീ പദ്ധതികളിലാണ് നിക്ഷേപം 1000 കോടി കവിഞ്ഞത്. സെപ്തംബര്‍ മാസത്തിലാണ് ഈ രണ്ട് പദ്ധതികളും ആരംഭിച്ചത്.
സെപ്തംബര്‍ രണ്ടിന് തുടങ്ങിയ പെന്‍ഷന്‍ പ്ലസ് പദ്ധതിയുടെ 30,000 പോളിസികളാണ് വിറ്റത്. സെപ്തംബര്‍ 20 പുറത്തിറക്കിയ എന്‍ഡോവ്മെന്റ് പ്ലസ് എന്ന പദ്ധതിയില്‍ രണ്ട് ലക്ഷം പോളിസിസളാണ് വിറ്റത്. അതും വെറും 29 ദിവസം കൊണ്ട്.












Click it and Unblock the Notifications