സ്വര്‍ണവില വര്‍ഷത്തെ കുറഞ്ഞ നിരക്കില്‍
ദില്ലി: സ്വര്‍ണവില വര്‍ഷത്തെ കുറഞ്ഞ നിരക്കിലെത്തി. പത്ത് ഗ്രാമിന് 425 രൂപയോളമാണ് കുറഞ്ഞത്. ഒക്ടോബര്‍ 20 ന് പത്ത് ഗ്രാം തങ്കത്തിന്റെ വില 19,660 രൂപയായിരുന്നു.
വിലയിടിവിനെത്തുടര്‍ന്ന് കേരളത്തില്‍ ബുധനാഴ്ച പവന്‍ വില 240 രൂപ കുറഞ്ഞ് 14,600 രൂപയിലെത്തി. അതായത്, ഗ്രാമിന് 1825 രൂപ.
അന്തര്‍ദേശീയ സ്വര്‍ണ വിപണി വളരെ തണുത്ത അവസ്ഥയിലായിരുന്നു. ഉയര്‍ന്ന വിലയില്‍ ആളുകള്‍ വാങ്ങാന്‍ എത്താത്തതായിരുന്നു പ്രധാന പ്രശ്നം. അതുകൊണ്ട് വിപണിയില്‍ വില്പനക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ആഗോളവില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം തങ്കം) 1385 ഡോളറായതിനെ തുടര്‍ന്ന് ഒക്ടോബര്‍ 14, 15 തീയതികളില്‍ പവന്‍ വില 14,880 രൂപയിലെത്തിയിരുന്നു.
ചൊവ്വാഴ്ച ചൈന അപ്രതീക്ഷിതമായി നിക്ഷേപ, വായ്പാപലിശ കാല്‍ ശതമാനം വീതം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഡോളറിന്റെ മൂല്യം കൂടി. ഇത് സ്വര്‍ണത്തില്‍ നിക്ഷേപിയ്ക്കുന്നത് കുറയാന്‍ ഇടയായി.
സ്വര്‍ണ വിപണിയിലെ ഈ വിലയിറക്കം തുടരുമെന്നാണ് മഞ്ഞ ലോഹ വിപണി വിദഗ്ദര്‍ കരുതുന്നത്. പക്ഷേ ഇത് ഏറെ കാലം തുടരില്ല. വൈകാതെ വിലക്കയറ്റം തുടരും. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1400 ഡോളര്‍ കടക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications