അബുദാബി വിസ സൗജന്യമായി ലഭിയ്ക്കും
കൊച്ചി: കേരളത്തില്‍ നിന്ന് അബുദാബി സന്ദര്‍ശിയ്ക്കുന്നവര്‍ക്ക് സൗജന്യ വിസ നല്‍കുമെന്ന് എതിഹാദ് എയര്‍വേസ്. തിരുവനന്തപുരം, കോഴിക്കോട്, അബുദാബി എന്നീ വിമാനത്താവളങ്ങളില്‍ നിന്ന എതിഹാദ് എയര്‍വേസില്‍ യാത്ര ചെയ്യുന്നവര്‍ക്കായിരിയ്ക്കും സൗജന്യ വിസ ലഭിയ്ക്കുക.
കമ്പനി ആരംഭിച്ച വിസ സേവനങ്ങളുടെ പ്രചരണത്തിനായാണ് ഈ സൗജന്യം ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഈ സേവനം ലഭിയ്ക്കും. 30 ദിവസത്തേയ്ക്കുള്ള ടൂറിസ്റ്റ് വിസയം 14 ദിവസത്തേയ്ക്കുള്ള എന്‍ട്രി പെര്‍മിറ്റുമാണ് സൗജന്യമായി എതിഹാദ് നല്‍കുന്നത്.
ഈ സൗജന്യ സേവനം ലഭിയ്ക്കാനായി സന്ദര്‍ശകര്‍ ടിടി സര്‍വീസസ് വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിയ്ക്കേണ്ടതാണ്. www.ttsuaevisas.com എന്നതാണ് വെബ്സൈറ്റ്.












Click it and Unblock the Notifications