ലിവ് ഇന്‍ ബന്ധത്തില്‍ ജീവനാംശം ലഭിക്കില്ല

നിയമ പ്രകാരം വിവാഹിതരായവര്‍ക്ക് മാത്രമേ ജീവനാംശത്തിന് അര്‍ഹതയുള്ളൂ വെന്ന് കോടതി വിധിച്ചു. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിച്ച സ്ത്രീയ്ക്ക് ജീവനാംശം നല്‍കണമെന്ന തമിഴ്‌നാട് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈവിധി.
ഹൈക്കോടതി വിധിക്കെതിരെ അധ്യാപകന്‍ ഡി. വേലുസ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഭര്‍ത്താവിന്റെ മരണ ശേഷം ആചാരപ്രകാരം ഭര്‍ത്തൃസഹോദരനെ വിവാഹം ചെയ്തു എന്നും അതിനാല്‍ ജീവനാംശത്തിന് അവകാശമുണ്ട് എന്നും കാണിച്ചാണ് സ്ത്രീ കോടതിയെ സമീപിച്ചിരുന്നത്.
ഇവര്‍ക്ക് ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ വിധി.
ക്രിമിനല്‍ നടപടി ചട്ടത്തിന്റെ 125ാം വകുപ്പനു സരിച്ച് നിയമപ്രകാരം ഭാര്യയായവര്‍ക്കു മാത്രമേ ജീവനാംശത്തിന് അവകാശമുള്ളൂവെന്ന് വിധി റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് മാര്‍ക്കണ്ഡേയ് കാട്ജു, ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബഞ്ച് വ്യക്തമാക്കി.
2005 ലെ ദ പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് നിയമവും ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ നൂറ്റിയിരുപത്തിയഞ്ചാം വകുപ്പും ഇക്കാര്യത്തില്‍ വിരുദ്ധ നിലപാട് പുലര്‍ത്തുന്നതാണ് സുപ്രീംകോടതിയെ ഒരു അന്തിമ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
2005 ലെ നിയമം അനുസരിച്ച് ഒരുമിച്ചു താമസിക്കുന്ന പുരുഷനില്‍ നിന്ന് ജീവനാംശം ലഭിക്കുന്നതിന് സ്ത്രീക്ക് അവകാശമുണ്ട്. എന്നാല്‍, ഐപിസി 125 അനുസരിച്ച് നിയമപരമായ വിവാഹത്തില്‍ ഏര്‍പ്പെട്ട സ്ത്രീക്കും കുട്ടികള്‍ക്കും പ്രായമായ മാതാപിതാക്കന്മാര്‍ക്കും മാത്രമേ പുരുഷന്‍മാരില്‍ നിന്ന് ജീവനാശം ലഭിക്കുന്നതിന് അവകാശമുള്ളൂ.












Click it and Unblock the Notifications