ബീഹാറില്‍ ആദ്യഘട്ട പോളിങ് തുടങ്ങി

സംസ്ഥാനത്ത് മൊത്തം ആറു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
സീമാഞ്ചല്‍, കോഡി, മിഥിലാഞ്ചല്‍ മേഖലകളിലെ 47 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
50.2 ലക്ഷം സ്ത്രീകളുള്‍പ്പെടെ 1.07 കോടിആളുകള്‍ ആദ്യഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതിനുവേണ്ടി 10,898 പോളിങ് ബൂത്തുകളാണ് ഒരുക്കിയത്. ഭകാലത്ത് ഒന്‍പതു മണിവരെയുള്ള കണക്കനുസരിച്ച് എട്ട് മുതല്‍ പത്തു ശതമാനം വരെയാണ് പോളിങ് നടന്നത്.
ഒരിടത്തുനിന്നും കാര്യമായ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സപോല്‍, സഹര്‍സ, മധേപുര എന്നിവിടങ്ങളിലെ ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രം പരാജയപ്പെട്ടത് വോട്ടിങ്ങ് തടസ്സപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.
വോട്ടെടുപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നേപ്പാള്‍, പശ്ചിമബംഗാള്‍ അതിര്‍ത്തികള്‍ അടച്ചിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോവാദികള്‍ ശ്രമിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ നടപടി.












Click it and Unblock the Notifications