വിദേശികളുടെ തൊഴില്‍ വിസയില്‍ നിയന്ത്രണം
ദില്ലി: വിദേശികള്‍ക്ക് തൊഴില്‍ വിസ നല്‍കുന്നതില്‍ ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.ഇനി മുതല്‍ 25,000 ഡോളറില്‍ കൂടുതല്‍ വാര്‍ഷീക ശമ്പളം ഉള്ള വിദേശികള്‍ക്ക് മാത്രമേ ഇന്ത്യ തൊഴില്‍ വിസ നല്‍കുകയുള്ളു.
സാങ്കേതിക ഇതര രംഗങ്ങളില്‍ വിദേശികള്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനായാണ് ഈ പുതിയ നീക്കം. കൂടുതല്‍ വിദേശികളെ ജോലിയ്ക്ക് വയ്ക്കാമെന്ന തൊഴില്‍ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ ആഭ്യന്തര വകുപ്പ് അസാധുവാക്കി. ഇന്ത്യാക്കാരെ കിട്ടുന്ന ജോലികള്‍ക്ക് വിദേശികളെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ പാടില്ലെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ശമ്പള നിയന്ത്രണം ചില ജോലികള്‍ക്ക് ബാധകമാവുകയില്ല. വിവിധ രാജ്യങ്ങളിലെ പ്രത്യേക തരം പാചകം അറിയുന്ന പാചകക്കാര്‍, ഭാഷാ അദ്ധ്യാപകര്‍, എംബസിയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ എന്നിവര്‍ക്കാണ് നിയന്ത്രണത്തില്‍ ഇളവുള്ളത്.












Click it and Unblock the Notifications