Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയ്ക്ക് ഗേറ്റ് തുറന്നുകൊടുത്തില്ല

Manmohan Singh
ദില്ലി: യാത്രാ വിവരം മുന്‍കൂട്ടി അറിയിക്കാത്തതു മൂലം പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിനു കടന്നു പോകാന്‍ പാര്‍ലമെന്റ് ഗേറ്റ് തുറന്നു കൊടുത്തില്ലെന്ന് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് 18നാണ് സംഭവം നടന്നത്. ഇതിന് പിന്നില്‍ പിന്നില്‍ പാര്‍ലമെന്റ് സുരക്ഷാ വിഭാഗവും പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ദില്ലി പൊലീസും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്ന അവസരത്തില്‍, ബിജെപി നേതാവ് ഷാനവാസ് ഹുസൈന്റെ വസതിയില്‍ റംസാന്‍ വിരുന്നിന് പോയി മടങ്ങുമ്പോഴാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിന് പാര്‍ലമെന്റ് വഴി കടന്നു പോകാന്‍ കഴിയാതിരുന്നത്.

പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാവാതിരിക്കുന്നതിനും കൂടുതല്‍ സുരക്ഷാ സൗകര്യത്തിനും വേണ്ടി പാര്‍ലമെന്റ് കാമ്പസ്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഷാനവാസ് ഹുസൈന്റെ വീട്ടിലേക്ക് പോയത്.

എന്നാല്‍, രാത്രി എട്ട് മണി ആയപ്പോഴേക്കും പതിവു പോലെ പാര്‍ലമെന്റ് സുരക്ഷാ വിഭാഗം എല്ലാ ഗേറ്റുകളും പൂട്ടി. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം തിരികെ എത്തിയപ്പോഴും ഗേറ്റുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു.

എന്നാല്‍ പ്രധാനമന്ത്രിയുടെ വരവിനെക്കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും കിട്ടിയില്ലെന്ന് പറഞ്ഞ് കവാടം തുറക്കാന്‍ സുരക്ഷാ ജീവനക്കാര്‍ കൂട്ടാക്കിയില്ല. രാത്രി എട്ടുമണിക്കുശേഷം കവാടം തുറക്കില്ലെന്ന് സുരക്ഷാ ജീവനക്കാര്‍ തീര്‍ത്തുപറഞ്ഞതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴിമാറ്റി വിടേണ്ടിവന്നു. ദില്ലി പോലീസാണ് ഇക്കാര്യം ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചത്.

ദില്ലി പൊലീസും പാര്‍ലമെന്റ് സുരക്ഷാ വിഭാഗവും തമ്മിലുള്ള അസ്വാരസ്യമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നതെന്നാണ് റിപ്പോര്‍ട്ട്. പലപ്പോഴും ഡല്‍ഹി പൊലീസിലെ ഓഫീസര്‍മാരെ പാര്‍ലമെന്റിലേക്ക് കടത്തിവിടാന്‍ സുരക്ഷാ വിഭാഗം അനുവദിക്കുന്നില്ലെന്ന ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+