യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തി
മൊറേന: എന്‍എസ്‌യുഐ തിരഞ്ഞെടുപ്പിന്റെ നിരീക്ഷണച്ചുമതലയുമായി ബിഹാറിലേക്കു പോയ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ ബലാത്സംഗം ചെയ്‌തെന്നു പരാതി.
ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍വച്ച് രണ്ടു യുവാക്കള്‍ മാനഭംഗപ്പെടുത്തിയെന്നു കാണിച്ച് മധ്യപ്രദേശില്‍ നിന്നുള്ള വനിതാ നേതാവാണു പരാതി നല്‍കിയിരിക്കുന്നത്.
പട്്‌നയിലെ എന്‍എസ്‌യു തെരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കാനായാണ് ഇവര്‍ ബീഹാറിലെത്തിയത്. പട്്‌നയില്‍വച്ച് മൊറേന സ്വദേശിയായ ദേവേന്ദ്ര ശര്‍മ എന്നയാളെ പരിചയപ്പെട്ടു. ഇയാള്‍ ഷംഷേര്‍ ആലം എന്ന സുഹൃത്തിനെ പരിചയപ്പെടുത്തുകയും ചെയ്തു.
ഇവര്‍ രണ്ടുപേരും ചേര്‍ന്ന് കോണ്‍ഗ്രസ് സേവാദളില്‍ ഉന്നത നേതൃസ്ഥാനം വാഗ്ദാനം ചെയ്ത് തന്റെ പ്രലോഭിപ്പിച്ച് റാഞ്ചിയിലേക്കു കൊണ്ടുപോയെന്നും അവിടെവച്ച് മാനഭംഗപ്പെടുത്തിയെന്നുമാണു പരാതി.


Click it and Unblock the Notifications