Get Updates
Get notified of breaking news, exclusive insights, and must-see stories!

7ജില്ലകളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു

Voting Machine
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ അവസാനിച്ചു. വെള്ളിയാഴ്ച നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളിലാണ് ഒക്ടോബര്‍ 23ന് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

9238 വാര്‍ഡുകളിലാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഇതില്‍ 1.04 കോടി സമ്മതിദായകര്‍ വോട്ടവകാശം വിനിയോഗിക്കും.

ശേഷിക്കുന്ന ജില്ലകളില്‍ ഒക്ടോബര്‍ 25 നാണ് വോട്ടെടുപ്പ്. അവിടങ്ങളില്‍ 23ന് പ്രചാരണം അവസാനിക്കും. മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനും സമയപരിധി ബാധകമാണ്.

ഗ്രാമപ്പഞ്ചായത്തില്‍ 186ഉം ബ്ലോക്ക് പഞ്ചായത്തില്‍ 878ഉം ജില്ലാ പഞ്ചായത്തില്‍ 154 ഉം മുനിസിപ്പാലിറ്റിയില്‍ 790 ഉം കോര്‍പ്പറേഷനില്‍ 230 വാര്‍ഡുകളിലേക്കുമാണ് പോളിങ്. വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പി.കമാല്‍കുട്ടി അറിയിച്ചു.

വോട്ടിങ്‌സമയം രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് അഞ്ചു വരെയാണ്. അഞ്ചു മണിക്ക് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കും. സുഗമവും സമാധാനപരവുമായ പോളിങ്ങിന് രാഷ്ട്രീയകക്ഷികളുടെ സഹകരണം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അഭ്യര്‍ഥിച്ചു.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ തിരുവനന്തപുരം ജില്ലയിലാണ് 23.68 ലക്ഷം. മറ്റ് ജില്ലകളിലെ വോട്ടര്‍മാരുടെ എണ്ണം ലക്ഷത്തില്‍ കൊല്ലം19.05, പത്തനംതിട്ട9.07, കോഴിക്കോട്20.83, വയനാട്5.39, കണ്ണൂര്‍17.07, കാസര്‍കോട്8.34. ഏഴു ജില്ലകളിലായി 16390 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

വിവിധജില്ലകളില്‍ പ്രശ്‌നസാധ്യതയുള്ളതായി കണ്ടെത്തിയ 2400ഓളം ബൂത്തുകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴു ജില്ലകളിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഒന്നരലക്ഷത്തോളം ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്.

മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വോട്ടിങ് യന്ത്രമാണുപയോഗിക്കുക. ത്രിതല പഞ്ചായത്തുകളില്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് വെള്ള നിറത്തിലും ബ്ലോക്കുകളിലേക്ക് പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിലേക്ക് നീലനിറത്തിലുമുള്ള ബാലറ്റ്‌പേപ്പറുകളാണ് ഉപയോഗിക്കുന്നത്. ഇവ അതാത് കേന്ദ്രങ്ങളില്‍ എത്തിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+