മുരളീധരന്റെ നിലപാട് സ്വാഗതാര്‍ഹം: ചെന്നിത്തല

വളരെ നല്ല നിലപാടാണിത്. സഹായിക്കുന്നവരെ പരിഗണിക്കുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസ്. മുരളീധരന്റെ തിരിച്ചുവരവ് ആലോചിക്കാം. അദ്ദേഹത്തിനു സ്വാധീനമുള്ള സ്ഥലങ്ങളില്‍ യുഡിഎഫിനു ഗുണമുണ്ടാകുമോ എന്നു നോക്കാം- ചെന്നിത്തല പറഞ്ഞു.
ഇടതുമുന്നണി വിട്ടുവന്നവര്‍ക്കു പാര്‍ട്ടി മാന്യമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും മുമ്പെങ്ങുമില്ലാത്ത ഐക്യം യുഡിഎഫില്‍ ഇപ്പോള്‍ ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
എല്ലാ മതവിഭാഗങ്ങളുമായി മുന്നണിയ്ക്ക് നല്ല ബന്ധമുണ്ട്. അവര്‍ എതിര്‍ത്താലും സഹിഷ്ണുതയോടെ കാണും. സിപിഎമ്മിനെപ്പോലെ തലയില്‍ മുണ്ടിട്ട് അരമനകളില്‍ കയറേണ്ട ആവശ്യം യുഡിഎഫിനില്ല. വര്‍ഗീയ, തീവ്രവാദ ബന്ധമുള്ള ആരുമായും കൂട്ടുകെട്ടുണ്ടാക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications