Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി കേസ്: കുറ്റമേല്‍ക്കുന്നുവെന്ന് വിഎസ്

VS Achuthanadan
തിരുവനന്തപുരം: ലോട്ടറി പ്രശ്‌നത്തില്‍ ഇതുവരെയുണ്ടായ എല്ലാ പിഴവും സ്വയം ഏറ്റെടുക്കുന്നുവെന്നു മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ലെന്നും എല്ലാ പഴിയും സ്വയം ഏല്‍ക്കുന്നുവെന്നുമാണ് വിഎസിന്റെ പുതിയ നയം.

ലോട്ടറിമാഫിയയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന അഭിപ്രായം തിരുത്തിയ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വീണ്ടും നിലപാട് മാറ്റിയിരിക്കുകയാണ്. വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്ന അജണ്ടാകുറിപ്പാണ് വി. എസ്. തയ്യാറാക്കി ഉന്നതതലയോഗത്തില്‍ അവതരിപ്പിച്ചത്. ഇതിന് പരിഹാരം കാണാനുള്ള നടപടിയും യോഗത്തിലുണ്ടായി.

പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പഴിയെല്ലാം താനേറ്റെടുക്കുകയാണെന്ന് വിഎസ് പറഞ്ഞത്.
ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതു വേണ്ടവിധം നടപ്പാക്കിയില്ലെങ്കില്‍ കുറ്റപ്പെടുത്തുമെന്ന് വിഎസ് ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കി.

നികുതി വാങ്ങുന്നതില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇടപെടില്ല. ലോട്ടറി ഓര്‍ഡിനന്‍സും ചട്ടങ്ങളും പഠിച്ച് ഉദ്യോഗസ്ഥര്‍ അനുയോജ്യമായ നടപടി സ്വീകരിക്കണം. വേണമെങ്കില്‍, ലോട്ടറി തട്ടിപ്പിനെക്കുറിച്ചു പഠിച്ച എ.ഡി.ജി.പി. സിബി മാത്യൂസിന്റെ സഹായവും തേടാം.

പണിയെടുത്തു കിട്ടുന്ന പണം മുഴുവന്‍ ജനം ലോട്ടറിക്കാര്‍ക്കു കൊടുക്കുകയാണ്. കേന്ദ്രമന്ത്രി ചിദംബരം സംസ്ഥാനത്തിന് എല്ലാ സഹായവും നല്‍കാമെന്നു പറയുന്നു. സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സഹായിക്കാന്‍ ത്രില്ലടിച്ചു നടക്കുകയാണ്. പക്ഷേ ഒന്നും ഇതുവരെ കണ്ടില്ല.

സിങ്‌വിയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കളും യുപിഎ ഘടകകക്ഷിയായ ഡിഎംകെ ഭരിക്കുന്ന തമിഴ്‌നാട്ടിലെ അഡ്വക്കേറ്റ് ജനറലുമൊക്കെ മാര്‍ട്ടിനു വേണ്ടി വാദിക്കാന്‍ ഇവിടെയെത്തുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇവിടെ ആരേയും സഹായിക്കേണ്ട, സിംങ്‌വിയെ തള്ളിപ്പറഞ്ഞു യുഡിഎഫിനെ പിന്തുണച്ചാല്‍ മതി- വിഎസ് പറഞ്ഞു.

ചട്ടലംഘനത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ അന്വേഷണം നിരീക്ഷിക്കുക, ടിക്കറ്റുകളുടെ വരവും വിതരണവും നിരീക്ഷിച്ച് ചട്ടംലംഘിച്ചാല്‍ കേസെടുക്കുക എന്നിവയുടെ ചുമതല അഡീഷണല്‍ ഡി. ജി.പി. സിബി മാത്യൂസിന് നല്‍കാനും തീരുമാനമായി.മേഘയ്ക്ക് അനുകൂലമായ വിധിക്കെതിരെ അപ്പീല്‍പോകാനും യോഗത്തില്‍ തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+