ഹോംസ്‌റ്റേയില്‍ പെണ്‍വാണിഭം: 5പേര്‍ പിടിയില്‍
ആലപ്പുഴ: വിനോദസഞ്ചാരികള്‍ക്കായുള്ള ഹോംസ്‌റ്റേ കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനം നടത്തിയതിനു നടത്തിപ്പുകാരനുള്‍പ്പടെ അഞ്ചുപേര്‍ പിടിയിലായി.
തത്തംപള്ളി പുതുവേലില്‍ ഹോംസ്‌റ്റേ നടത്തിപ്പുകാരനായ ചാക്കോ, ഇടപാടുകാരനായ മുട്ടാര്‍ സ്വദേശി സിജിമോന്‍ (28), ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ചങ്ങനാശേരി സ്വദേശിനി ഷൈലമ്മ (34), തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിനി ഫാത്തിമ (29), തിരുനല്‍വേലി സ്വദേശിനി ലക്ഷ്മി (24) എന്നിവരെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് പിടികൂടിയത്.
സി.ഐ കെ.എ. തോമസിനു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഹോംസ്‌റ്റേയില്‍ പൊലീസ് റെയ്ഡ് നടത്തിയത്.
പിടിയിലായവരെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ഹോംസ്‌റ്റേയ്ക്ക് ലൈസന്‍സുണ്ടോയെന്ന കാര്യവും മറ്റും പോലീസ് പരിശോധിച്ചുവരുകയാണ്.
രണ്ടുമാസം മുമ്പു കൈതവനയില്‍ ഹോംസ്‌റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന ആല്‍ബം നടിയടക്കമുള്ള ഏഴംഗസംഘത്തെ പോലീസ് പിടികൂടിയിരുന്നു. ആലപ്പുഴയില്‍ ഹോംസ്‌റ്റേകളുടെ മറവില്‍ പെണ്‍വാണിഭം വര്‍ധിക്കുന്നതായി ഇടയ്ക്ക് ആരോപണം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications