ബ്രിട്ടന്‍ 5 ലക്ഷം ജീവനക്കാരെ പിരിച്ചുവിടും
ലണ്ടന്‍: കുമിഞ്ഞ് കൂടിയ കമ്മി കുറയ്ക്കാനായി വന്‍തോതില്‍ പിരിച്ച് വിടലിന് തയാറെടുക്കുകയാണ ബ്രിട്ടന്., അടുത്ത നാല് വര്‍ഷം കൊണ്ട് 4,90,000 പേരെ പിരിച്ച് വിടാനാണ് ബ്രിട്ടന്‍ ഒരുങ്ങുന്നത്.
ധനമന്ത്രി ജോര്‍ജ്ജ് ഓസ്ബോര്‍ണ്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 13,000 കോടി ഡോളര്‍ ചെലവ് ചുരുക്കി കണ്ടെത്തേണ്ടിയിരിയ്ക്കുന്നു. 15470 കോടി പൗണ്ടാണ് ബ്രിട്ടന്റെ കമ്മി. മുന്‍ സര്‍ക്കാര്‍ രാജ്യത്തെ കടക്കെണിയിലാക്കിയിട്ടാണ് പോയതെന്നാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ മേയ് മുതല്‍ ഈ സര്‍ക്കാര്‍ എടുത്ത നടപടികളാണ് വന്‍ ദുരന്തങ്ങള്‍ ഉണ്ടാകാതെ ബ്രിട്ടനെ നിലനിറുത്തിയതെന്നും മന്ത്രി പറയുന്നു.
കമ്മി കുറയ്ക്കാനായി വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ച തുക കുറയ്ക്കാന്‍ നീക്കം നടത്തുകയാണ് സര്‍ക്കാര്‍. പൊലീസിന്റെ ചെലവ് നാല് ശതമാനം കണ്ട് കുറച്ചിട്ടുണ്ട്.
ചെലവ് കുറയ്ക്കാനായി പെന്‍ഷന്‍ പ്രായം 66 ആക്കുകയാണ് സര്‍ക്കാര്‍. ഇത് 2020 യില്‍ പ്രാബല്യത്തില്‍ വരും. ഇതുവഴി വര്‍ഷം തോറും 500 കോടി പൗണ്ട് ലാഭിയ്ക്കാനാവുമെന്നാണ് കണക്ക് കൂട്ടുന്നത്.
വന്‍ പിരിച്ച് വിടല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നതില്‍ തൊഴിലാളി സംഘടനകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വിവിധ യൂണിയനുകള്‍ റാലികളും നടത്തിയിരുന്നു.












Click it and Unblock the Notifications