4 അപശകുനമെന്ന് കമ്യൂണിസ്റ്റ് ചൈന
ബിജീങ് : നാല് എന്ന അക്കം അപശകുനമാണെന്ന് കമ്യൂണിസ്റ്റ് ചൈന. അപശകുനമെന്ന് മുദ്രകുത്തുകമാത്രമല്ല. ഇതുകാരണം വാഹനങ്ങളുടെ ലൈസന്‍സ് നമ്പര്‍ നല്‍കുന്നതില്‍ നിന്നുപോലും ചൈനക്കാര്‍ നാലിനെ മാറ്റിനിര്‍ത്തുകയാണ്.
പൊതുജനങ്ങളില്‍ നിന്നുള്ള നിരന്തരമായ ആവശ്യത്തെത്തുടര്‍ന്നാണത്രേ ചൈനയിലെ അധികൃതര്‍ നാലെന്ന നിര്‍ഭാഗ്യത്തിനെ നമ്പര്‍പ്ലേറ്റുകളില്‍ നിന്നും നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.
ബീജിങിലെ ട്രാഫിക് മാനേജ്‌മെന്റ് ബ്യൂറോ നാല് എന്ന അക്കമുള്ള കാര്‍ ലൈസന്‍സ് പ്ലേറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിയിരിക്കുകയാണ്.
ചൈനീസ് ഭാഷയില്‍ മരണമെന്ന് അര്‍ത്ഥമുള്ള വാക്കുമായി നാലിന്റെ ഉച്ഛാരണത്തിന് സാമ്യമുള്ളതാണ് പ്രശ്‌നമായിരിക്കുന്നത്. മരണമെന്ന അര്‍ത്ഥത്തില്‍ ഉച്ചരിക്കുന്നതിനാല്‍ നാല് അപശകുനമാണെന്നാണ് ചൈനക്കാരില്‍ പലരും വിശ്വസിക്കുന്നത്.
മുമ്പൊക്കെ ആളുകള്‍ പുതിയൊരു വാഹനം വാങ്ങിയാല്‍ അതിന് നമ്പര്‍ ലഭിക്കുമ്പോള്‍ നാലെന്ന അക്കം വേണ്ടെന്നുണ്ടെങ്കില്‍ അത് അധികൃതരെ അറിയിക്കേണ്ടിയിരുന്നു. എന്നാല്‍ ഇനിമുതല്‍ ഇതിന്റെ ആവശ്യമില്ല, നാലിനെ അധികൃതര്‍ പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുകയാണ്.
നാലുള്‍പ്പെട്ട നമ്പര്‍പ്ലേറ്റുകള്‍ ആരും വാങ്ങുന്നില്ലെന്നതിനാലാണാണ് തങ്ങള്‍ ഈ അക്കം ഉപേക്ഷിക്കാന്‍ തയ്യാറായതെന്നാണ് ബീജിങ് ട്രാഫിക് മാനേജ്‌മെന്റ് ബ്യൂറോ അധികൃതര്‍ പറയുന്നത്. എന്തായാലും കമ്യൂണിസ്റ്റുചൈനയിലും അന്തവിശ്വാസികള്‍ക്ക് കുറവില്ലെന്ന് ചുരുക്കം.












Click it and Unblock the Notifications