സൗദി വിമാനത്താവളങ്ങളില്‍ പുകവലി നിരോധിക്കുന്നു

നവംബര്‍ ഏഴ് മുതലാണ് നിയമം പ്രാബല്യത്തില്‍ വരുക. നിരോധനത്തിന്റെ മുന്നോടിയായി പുകവലി നിരോധനത്തെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ക്കു തുടക്കം കുറിച്ചിട്ടുണ്ട്.
നിയമലംഘകര്‍ക്ക് ഇരുനൂറ് റിയാല്‍(2351 രൂപ) പിഴ ചുമത്തും. സൗദി കിരീടാവകാശിയും പ്രതിരോധ, വ്യോമയാന മന്ത്രിയും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ബോര്‍ഡ് ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ഇതുസംബന്ധിച്ച സൗദി കാബിനറ്റ് തീരുമാനത്തില്‍ ഒപ്പുവച്ചു.
പുകവലി നിരോധനം താമസിയാതെ സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലും വിളംബരം ചെയ്യുമെന്നു സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് എന്‍ജിനീയര്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് നൂര്‍ റഹീമി അറിയിച്ചു.
മുസ്ലിംങ്ങളുടെ പുണ്യനഗരികളായ മക്കയിലും മദീനയിലും നേരത്തെ തന്നെ പുകവലി നിരോധനം പ്രാബല്യത്തിലുണ്ട്. കഫ വെല്‍ഫെയര്‍ സൊസൈറ്റിയാണ് സൗദിയില്‍ പ്രധാനമായും പുകവലി നിരുല്‍സാഹപ്പെടുത്താനായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നത്.












Click it and Unblock the Notifications