യുഎസ് സേനയിലെ സ്വവര്‍ഗാനുരാഗികള്‍ക്ക് നല്ലകാലം
ന്യൂയോര്‍ക്ക്: യുഎസ് സൈന്യത്തിലെ സ്വവര്‍ഗാനുരാഗികള്‍ക്ക് ഇനിമുതല്‍ നല്ലകാലം. സ്വവര്‍ഗാനുരാഗികളെന്ന് വെളിപ്പെടുത്തുന്നവരെ ജോലിയില്‍ നിന്ന് വിലക്കുന്ന നടപടി നിര്‍ത്തലാക്കണമെന്ന് യുഎസ് ജില്ലാ ജഡ്ജി വിര്‍ജിന ഫിലിപ്‌സ് ഉത്തരവിട്ടു.
സ്വവര്‍ഗാനുരാഗത്തെ കുറിച്ച് ചോദിക്കുകയും പറയുകയുമരുത് എന്ന നയമായിരുന്നു യുഎസ് സൈന്യത്തില്‍ തുടര്‍ന്നു വന്നിരുന്നത്. സ്വവര്‍ഗാനുരാഗി ആണെന്ന് വെളിപ്പെടുത്തുന്നവര്‍ സര്‍വീസില്‍ നിന്ന് പുറത്തു പോകണം എന്നത് കര്‍ശനമായി നടപ്പിലാക്കിയിരുന്ന നിമയമായിരുന്നു.
എന്നാല്‍ കോടതി ഉത്തരവ് വന്നതിനെ തുടര്‍ന്ന് അപേക്ഷയില്‍ സ്വവര്‍ഗാനുരാഗി എന്ന് വെളിപ്പെടുത്തുന്ന ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കണമെന്ന് സൈന്യം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
സൈന്യത്തിന്റെയും കോടതിയുടെയും നിലപാടിനെ യുഎസിലെ സ്വവര്‍ഗാനുരാഗികളുടെ സമൂഹം സ്വാഗതം ചെയ്തിരിക്കുകയാണ്.
എന്നാല്‍, ജില്ലാ ജഡ്ജിയുടെ ഉത്തരവിനെതിരെ യുഎസ് സര്‍ക്കാര്‍ അപ്പീലിനു പോകുമെന്നാണ് സൂചന.












Click it and Unblock the Notifications