ഇന്‍ഫോസിസ്‍ ചൈനയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നു
ഹൈദരാബാദ്: പ്രമുഖ ഇന്ത്യന്‍ വിവരസാങ്കേതിക വിദ്യാ കമ്പനിയായ ഇന്‍ഫോസിസ്‍ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു. 10 കോടി ഡോളര്‍ ആണ് ഇതിനായി മുടക്കാന്‍ ഇന്‍ഫോസിസ് ഉദ്ദേശിയ്ക്കുന്നത്. ഇപ്പോള്‍ 2850 ജീവനക്കാരാണ് ചൈനയില്‍ ഇന്‍ഫോസിസിന് ഉള്ളത്. ിത് 4000 ആക്കുകയാണ് ഉദ്ദേശമെന്ന് ഇന്‍ഫോസിസ് എംഡിയും സിഇഒയുമായ എസ്. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ചൈനയിലെ കേന്ദ്രത്തേയും ബാംഗ്ലൂരിലേയും ചെന്നൈയിലേയും കേന്ദ്രത്തെ പോലെ വികസിപ്പിയ്ക്കുകയാണ് ഉദ്ദേശം. ഭൂമി വാങ്ങുകയോ പാട്ടത്തിന് എടുക്കുകയോ ചെയ്യാനായി ചൈന സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. ഹൈദരാബാദില്‍ സിഐഐയുടെ പ്രാദേശിക കൗണ്‍സില്‍ സംസാരിയ്ക്കവേയാണ് ഗോപാലകൃഷ്ണന്‍ ഇത് വെളിപ്പെടുത്തിയത്.
12,000 ജീവനക്കാര്‍ക്ക് ഈ മാസം സ്ഥാന കയറ്റം നല്‍കാന്‍ ഇന്‍ഫോസിസ് ഉദ്ദേശിയ്ക്കുന്നുണ്ട്. ഏപ്രിലില്‍ ഒരു സംഘം ജീവനക്കാര്‍ക്ക് സ്ഥാന കയറ്റം നല്‍കിയിരുന്നു. ഒഴിഞ്ഞ് പോക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒറ്റ അക്ക ശതമാനത്തിലേയ്ക്ക് കുറഞ്ഞിട്ടുണ്ട്. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യം അവസാനിച്ചെങ്കിലും ഇപ്പോഴും വളര്‍ച്ച മുരടിച്ച് നില്‍ക്കുകയാണ്. ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications