അനില്‍ അംബാനി സര്‍വകലാശാല തുടങ്ങുന്നു
മുംബൈ: അനില്‍ അംബാനിയുടെ അഡാഗ് ഗ്രൂപ്പ് മധ്യപ്രദേശില്‍ സ്വകാര്യ സര്‍വകലാശാല തുടങ്ങുന്നു. വിവര സാങ്കേതിക രംഗത്തേയും കമ്മ്യൂണിക്കേഷന്‍ രംഗത്തേയും സംബന്ധിയ്ക്കുന്ന കോഴ്സുകളായിരിയ്ക്കും ഇവിടെ നടത്തുക.
പുതിയ സര്‍വകലാശാലയ്ക്കായി 100 കോടി രൂപ നിക്ഷേപിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. ഭോപാലിലായിരിയ്ക്കും ആസ്ഥാനം. മധ്യപ്രദേശ് സംസ്ഥാന നിയമം അനുസരിച്ചായിരിയ്ക്കും സര്‍വകലാശാല തുടങ്ങുന്നത്. ഇതിനായി സംസ്ഥാനം ആദ്യ അനുമതി നല്‍കി കഴിഞ്ഞു. സര്‍വകലാശാല തുടങ്ങാന്‍ സംസ്ഥാനം 110 ഏക്കര്‍ സ്ഥലം നല്‍കും. മധ്യപ്രദേശിന്റെ വികസനം ലക്ഷ്യമാക്കുന്ന കോഴ്സുകളും തുടങ്ങാന്‍ ഉദ്ദേശിയ്ക്കുന്നുണ്ട്.
അഡാഗിന് ഗുജറാത്തിലെ ഗാന്ധി നഗറില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം ഇപ്പോള്‍ തന്നെ ഉണ്ട്. ദീരുഭായ് അംബാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി ആണ് ഇത്. ഈ സ്ഥാപനം നടത്തി കിട്ടിയ ആത്മവിശ്വാസമാണ് പുതിയ സര്‍വകലാശാല തുടങ്ങാന്‍ പ്രചോദനമായതെന്ന് അനില്‍ അംബാനി പറഞ്ഞു.












Click it and Unblock the Notifications