കൂടുതല്‍ സെക്‌സ് ആവശ്യപ്പെട്ടാല്‍ വിവാഹമോചനം തേടാം
ദില്ലി: ശാരീരിക അസ്വാസ്ഥ്യമുണ്ടാക്കുന്ന വിധത്തില്‍ ഒട്ടേറെ തവണ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബ്ബന്ധിയ്ക്കുകയാണെങ്കില്‍ ഭാര്യയ്ക്ക് വിവാഹമോചനം ആവശ്യപ്പെടാമെന്ന് സുപ്രീം കോടതി. പങ്കാളിയ്ക്ക് അനിഷ്ടമുണ്ടാക്കുംവിധം ലൈംഗികകാര്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്നും കോടതി പറഞ്ഞു.
ഹിന്ദു വിവാഹനിമയത്തിലെ 13ാം പരിഛേദം ഉദ്ധരിച്ചുകൊണ്ടാണ് അമിതമായ ലൈംഗികാവശ്യങ്ങള്‍ ക്രൂരതയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. ഇത്തരത്തില്‍ ക്രൂരത സഹിക്കുന്ന പങ്കാളികള്‍ക്ക് ഇതുകാണിച്ച് വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ഇക്കാര്യത്തില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ പിഎസ് സദാശിവം, ബിഎസ് ചൗഹാന്‍ എന്നിവരുള്‍്‌പ്പെട്ട ബഞ്ചിന്റേതാണ് ഈ നിര്‍ണായക വിധി.
ഭാര്യയുടെ ലൈംഗികാവശ്യങ്ങള്‍ അമിതമാണെന്ന് കാണിച്ച് ഒരു ഭര്‍ത്താവ് നല്‍കിയ വിവാഹമോചന ഹര്‍ജിയിന്മേലാണ് കോടതി വിധി.
അമിതമായ ലൈംഗികാവശ്യം, പ്രകൃതിവിരുദ്ധമായ രീതിയിലുള്ള സെക്‌സ് തുടങ്ങി പങ്കാളിയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ക്ക് നിര്‍ബ്ബന്ധിയ്ക്കുന്നത് ക്രൂരതയാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications