ഇനി ഗൂഗിളില്‍ ഹിന്ദി പാട്ടും തിരയാം
ഗൂഗിള്‍ ഹിന്ദി പാട്ടുകള്‍ തിരയാനുള്ള സൗകര്യം ഒരുക്കുന്നു. നിയമപരമായി സൈറ്റുകളില്‍ വച്ചിട്ടുള്ള പാട്ടുകള്‍ മാത്രമേ ഗൂഗിള്‍ തിരച്ചിലില്‍ ദൃശ്യമാവുകയുള്ളു.
ഗൂഗിളുമായി കരാറിലേര്‍പ്പെടുന്ന സൈറ്റുകളില്‍ നിന്നുള്ള പാട്ടുകള്‍ മാത്രമേ ഗൂഗിള്‍ തിരയുകയുള്ളു. ഗൂഗിള്‍ മ്യൂസിക്ക് സെര്‍ച്ച് (ഇന്ത്യ) ലാബ്സ് എന്നാണ് ഈ സേവനത്തിന് പേരിട്ടിരിയ്ക്കുന്നത്. പാടിയ ആള്‍, ചലച്ചിത്രം, ആല്‍ബം, പാട്ടിന്റെ പേര് എന്നിവ ഉപയോഗിച്ച് പാട്ടുകള്‍ തിരയാനാവുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിരിയ്ക്കുന്നത്.
പാട്ട് ഉള്ള സൈറ്റില്‍ നിന്ന് സ്ട്രീമിംഗ് രീതിയില്‍ തിരയുന്നവര്‍ക്ക് പാട്ട് കേള്‍ക്കാനാവും. അതായത് പാട്ട് ഡൗണ്‍ലോഡ് ചെയ്യാനാവില്ലെന്ന് അര്‍ത്ഥം. എന്നാല്‍ ചില സൈറ്റുകളില്‍ പാട്ട് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടായേയ്ക്കും. സൈറ്റ് അനുവദിയ്ക്കുന്നെങ്കില്‍ പാട്ട് ഡൗണ്‍ലോഡ് ചെയ്യാം.












Click it and Unblock the Notifications