ലോട്ടറി: സംസ്ഥാനത്തിന് നടപടിയെടുക്കാമെന്ന് ചിദംബരം

ലോട്ടറി ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച് ലോട്ടറി മാഫിയയ്‌ക്കെതിരെ നടപടിയെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിന് പകരം കേന്ദ്രസര്‍ക്കാരിനുമേല്‍ കുറ്റം കെട്ടിവയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്- അദ്ദേഹം കുറ്റപ്പെടുത്തി.
വ്യാഴാഴ്ച കേന്ദ്രമന്ത്രിസബഹായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ലോട്ടറി പ്രശ്‌നത്തില്‍ കേന്ദ്രമാണ് നടപടിയെടുക്കേണ്ടതെന്ന നിലപാടാണ് വിവാദമുണ്ടായത് മുതല്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്.












Click it and Unblock the Notifications