ഭാര്യയുടെ പ്രൊഫൈലില്‍ അശ്ലീലമെഴുതി; അറസ്റ്റിലായി
ചെന്നൈ: ഭാര്യയുടെ പ്രൊഫൈലില്‍ കാള്‍ ഗേള്‍ എന്ന് എഴുതിച്ചേര്‍ത്ത ഭര്‍ത്താവിനെ സൈബര്‍ നിയമപ്രകാരം ചെന്നൈ പൊലീസ് അറസ്റ്റുചെയ്തു.
സോഫ്റ്റ്വേര്‍ സ്ഥാപനത്തില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന 34കാരനായ മഹേഷാണ് അറസ്റ്റിലായത്. ഇയാളുടെ സഹപ്രവര്‍ത്തകയും 27കാരിയുമായ സുഭാഷിണിയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഇവരെയും അറസ്റ്റുചെയ്തിട്ടുണ്ട്.
രണ്ടുപേരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച അറസ്റ്റിലായ ഇവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലുള്ള ഭാര്യയുടെ പ്രൊഫൈലിലാണ് ഇയാള്‍ കോള്‍ ഗേളാണെന്ന് ചേര്‍ത്തത്.
അഞ്ചുവര്‍ഷം മുമ്പാണ് നുങ്കമ്പാക്കം സ്വേദശിയായ മഹേഷ് എന്‍ജിനിയറിങ് കോളെജ് അധ്യാപിക കൂടിയായ പരാതിക്കാരിയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് ഒരു മകനുണ്ട്. അപഥസഞ്ചാരിയായ മഹേഷ് ഒട്ടേറെ സ്ത്രീകളുമായി ബന്ധം പുലര്‍ത്തുകയും വിവാഹമോചനം നേടിയശേഷം വിവാഹം ചെയ്യാമെന്ന് പലര്‍ക്കം വാഗ്ദാനം നല്‍കുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഉണ്ടായ ഒരു വഴക്കിനെത്തുടര്‍ന്ന് മഹേഷ് ഭാര്യയെ വീട്ടില്‍ ഒരു മുറിയില്‍ പൂട്ടിയിട്ടിരുന്നുവത്രേ. ഭാര്യ മാനസികരോഗിയാണെന്ന് ഇയാള്‍ സുഹൃത്തുക്കളെയെല്ലാം പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
പിന്നീട് ജോലി രാജിവച്ച ഇവര്‍ സ്വന്തം വീട്ടിലേയ്ക്ക് പോവുകയും ഒരു സ്വകാര്യസ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരായി ജോലി നേടുകയും ചെയ്തു. പിന്നീട് വീണ്ടും മഹേഷിനൊപ്പം വന്ന് താമസം തുടങ്ങി.
അടുത്തിടെയാണത്രേ തന്റെ പ്രൊഫൈലില്‍ കാള്‍ ഗേള്‍ എന്ന് ചേര്‍ത്തിരിക്കുന്നതും മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിരിക്കുന്നതും ഇവര്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവര്‍ പൊലീസില്‍ പരാതി നല്കി. സൈബര്‍ ക്രൈം വിങാണ് സംഭവത്തിന് പിന്നില്‍ ഇവരുടെ ഭര്‍ത്താവ് തന്നെയാണെന്ന് കണ്ടെത്തിയത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications