എന്‍ഐഡി വനിതാ ഹോസ്റ്റലില്‍ മാനഭംഗശ്രമം
അഹമദാബാദ്: നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഡിസൈനിലെ(എന്‍ഐഡി) വനിതാ ഹോസ്റ്റലില്‍ തുണിയില്ലാത്ത അഞ്ജാതന്റെ പരാക്രമം. ഹോസ്റ്റലിനുള്ളില്‍ കടന്ന ഇയാള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. 265 വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലിനുള്ളിലാണ് പീഡന ശ്രമം നടന്നത്.
ബുധനാഴ്ച വെളുപ്പിന് രണ്ട് മണിക്ക് ശേഷമാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ താമസിക്കുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി വെള്ളം എടുക്കുന്നതിനായി രണ്ടാം നിലയില്‍ എത്തിയ സമയത്താണ് നഗ്‌നനായ ഒരാള്‍ പിന്നിലൂടെ എത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
ആദ്യം അമ്പരന്നുപോയെങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്ത വിദ്യാര്‍ഥിനി പീഡന ശ്രമത്തെ ശക്തമായി നേരിട്ടു. തന്നെ പിടികൂടാന്‍ വന്ന ആളെ നിലത്തുവീഴ്ത്തിയശേഷം സഹായത്തിനായി മറ്റുള്ളവരെ വിളിച്ചു. എന്നാല്‍ മറ്റു വിദ്യാര്‍ത്ഥിനികളും വാച്ച്മാനും മറ്റും ഓടിയെത്തിയപ്പോഴേക്കും വിദ്യാര്‍ത്ഥിനിയുടെ കൈയ്യിലും തോളിലും കടിയേല്‍പ്പിച്ച് അജ്ഞാതന്‍ രക്ഷപെട്ടു.
സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ ഖേദപ്രകടനം നടത്തുകയും ഹോസ്റ്റലിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വിദ്യാര്‍ഥിനി നല്‍കിയ വിവരമനുസരിച്ച് ഇതുമായി സാമ്യമുള്ള ഒരു യുവാവിനെ സംഭവുമായി ബന്ധപ്പെട്ട് സമീപത്തുള്ള കോളനിയില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications