ഗീലാനിയ്ക്ക് നേരെ ഷൂ ഏറ്
ദില്ലി: ഹുറിയത്ത് കോണ്‍ഫറന്‍സ് തലവന്‍ നേതാവ് സയിദ് അലി ഷാ ഗീലാനിക്കു ദില്ലിയില്‍ ചെരുപ്പേറ്. ഇന്ത്യ വിരുദ്ധ, വിഘടനവാദ നിലപാടുകളില്‍ പ്രതിഷേധിച്ച് കശ്മീരി പണ്ഡിറ്റുകളാണ് ചെരുപ്പെറിഞ്ഞത്.
വിദ്യാര്‍ഥി സംഘടനകള്‍ ആസൂത്രണം ചെയ്ത, സ്വാതന്ത്ര്യം ഏക മാര്‍ഗം എന്ന സെമിനാറില്‍ പങ്കെടുക്കാന്‍ എല്‍ടിജി ഓഡിറ്റോറിയത്തിലെത്തിയതായിരുന്നു വിഘടനവാദി നേതാവ്.
നക്‌സല്‍ അനുകൂലികളും പങ്കെടുത്തിരുന്നു. ഗിലാനി സംസാരിച്ചു തുടങ്ങും മുന്‍പു തന്നെ എഴുപതോളം കശ്മീരി പണ്ഡിറ്റുകള്‍ ഗോ ബാക്ക് വിളികളുമായെത്തി. ഗീലാനിയെ ചടങ്ങിലേക്ക് ക്ഷണിച്ചതാണ് എഴുപതോളം വരുന്ന സംഘത്തെ രോഷം കൊള്ളിച്ചത്.
ബഹളത്തിനിടെ ആരോ ഷൂസെറിഞ്ഞെങ്കിലും ഗിലാനിയുടെ ശരീരത്തില്‍ കൊണ്ടില്ല. ഈ സമയം പാര്‍ലമെന്റാക്രമണ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എസ്എആര്‍ ഗീലാനി പ്രസംഗിക്കുകയായിരുന്നു. പൊലീസെത്തിയാണ് പണ്ഡിറ്റുകളെ ഓഡിറ്റോറിയത്തിനു പുറത്തിറക്കിയത്.
എന്നാല്‍, ഇവര്‍ പുറത്ത് വന്ദേ മാതരം, ഭാരത് മാതാ കി ജയ് തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ധര്‍ണ നടത്തി.












Click it and Unblock the Notifications