ഇനി വജ്രയില്‍ ഇരുന്നും നെറ്റില്‍ സര്‍ഫ് ചെയ്യാം
ബാംഗ്ലൂര്‍: ഐടി സിറ്റിയായ ബാംഗ്ലൂരില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് പുതിയ സൗകര്യങ്ങള്‍. ബിഎംടിസി ബസ്സുകളിലും നെറ്റില്‍ സര്‍ഫ് ചെയ്യാന്‍ യാത്രക്കാര്‍ക്ക് ഇനിമുതല്‍ സൗകര്യം ലഭിയ്ക്കും.
വോള്‍വോ ബസ്സുകള്‍ ഉപയോഗിച്ച് നടത്തുന്ന വജ്രാ സര്‍വീസുകളിലാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആര്‍. അശോക് നിര്‍വഹിച്ചു.
ബസ്സിന്റെ സീറ്റിനു പിന്നില്‍ ഘടിപ്പിച്ച ചെറിയ എല്‍സിഡി മോണിറ്ററിലാണ് നെറ്റ് സേവനം ലഭിക്കുക. ടച്ച് സ്‌ക്രീന്‍ സംവിധാനമാണിത്.
ബിഎംടിസിയുടെ 'ഐസ് ഓണ്‍ വീല്‍സ്' പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയിരിക്കുന്നത്. തുടക്കത്തില്‍ അഞ്ചു ബസ്സുകളില്‍ മാത്രമാണ് നെറ്റ് സൗകര്യം ലഭിയ്ക്കുക. കൂടുതല്‍ വജ്രകളിലേക്ക് ഇത് സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications