കരിപ്പൂരിലേയ്ക്കുള്ള വിമാനസര്‍വ്വീസ് താറുമാറായി
കരിപ്പൂര്‍: കനത്ത മഴയേ തുടര്‍ന്ന് കരിപ്പൂരിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ താറുമാറായി. കരിപ്പൂരിലിറങ്ങേണ്ട മൂന്ന് വിമാനങ്ങള്‍ നെടുമ്പാശേരിയിലിറക്കി.
ഷാര്‍ജയില്‍ നിന്നും ബഹ്‌റൈനില്‍ നിന്നുമുള്ള എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളും എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ദുബായ്-കോഴിക്കോട് ് വിമാനവുമാണ് നെടുമ്പാശ്ശേരിയിലിറക്കിയത്.
കോഴിക്കോടിറങ്ങേണ്ട വിമാനം നെടുമ്പോശേരിയിലിറക്കിയതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലെ യാത്രക്കാരെ ബസില്‍ കോഴിക്കോടേക്ക് അയയ്ക്കുകയാണ് ചെയ്തത്.
മറ്റു വിമാനങ്ങളിലെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്. മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് വിമാനം നെടുമ്പാശേരിയിലിറക്കിയതെന്നും, യാത്രക്കാരെ ഇതേ വിമാനങ്ങളില്‍ കോഴിക്കോട്ടേക്ക് അയക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.












Click it and Unblock the Notifications