Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞളാംകുഴി അലി വെറും കീടം: പിണറായി

Ali
പാലക്കാട്: മഞ്ഞളാംകുഴി അലി സിപിഎമ്മിനു മുന്നില്‍ വെറുമൊരു കീടമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അലിയുടെ പോക്ക് സിപിഎമ്മിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും പിണറായി പറഞ്ഞു.

ചില ഘടകകക്ഷികള്‍ വിട്ടുപോയെങ്കിലും എല്‍ഡിഎഫ് ശക്തമായി തുടരുകയാണ്. കിട്ടിയതൊന്നും മതിയാകാതെ തോന്നി എല്‍ഡിഎഫ് വിട്ടുപോയവര്‍ക്ക് ചെന്നുകയറിയ ഇടങ്ങളില്‍ പുറംകോലായില്‍ പോലും സ്ഥാനം ലഭിക്കാത്ത സ്ഥിതിയാണ്- പിണറായി കളിയാക്കി.

കെ.എം മാണിക്ക് തെല്ലെങ്കിലും സ്വാധീനമുള്ള മേഖലകളില്‍ പലയിടത്തും അവരും കോണ്‍ഗ്രസും തമ്മില്‍ തീവ്രമത്സരമാണ്. മുന്നണി പ്രശ്‌നങ്ങള്‍ക്കു നടുവിലാണ് യുഡിഎഫ്. പാര്‍ലമെന്ററി രംഗത്ത് സാധാരണയില്‍ കവിഞ്ഞ മോഹങ്ങളാണ് ചിലരുടെ വിട്ടുപോക്കിനു കാരണം.

ഷൊര്‍ണൂര്‍ പോലുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടി വിമതരെന്നു പറയുന്നവര്‍ സിപിഎമ്മിന് വെല്ലുവിളിയേ അല്ല. ഷൊര്‍ണൂരിലെ ഉപതിരഞ്ഞെടുപ്പു ഫലത്തിന്റെ അവസ്ഥയല്ല ഇപ്പോഴത്തെത്.

ഷൊറണൂരില്‍ എം.ആര്‍. മുരളിയും കൂട്ടരും ഉയര്‍ത്തുന്ന വെല്ലുവിളി മാധ്യമസൃഷ്ടി മാത്രമാണ്. ഉപതിരഞ്ഞെടുപ്പിലുണ്ടായ വിജയം അന്ന് സംഭവിച്ചതാണ്. പക്ഷേ, അത് ആവര്‍ത്തിക്കില്ല- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+