യുഡിഎഫ് പുരോഹിതരെ ആയുധമാക്കുന്നു
താനൂര്‍: എല്‍ഡിഎഫിനുളള പിന്തുണ കുറയ്ക്കാന്‍ യുഡിഎഫ് പുരോഹിതന്‍മാരെ ആയുധമാക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യുഡിഎഫ് ബന്ധമുണ്ടായിരുന്ന പുരോഹിതന്‍മാര്‍ എല്‍ഡിഎഫിനെ കുറ്റം പറയുകയാണ്.
എല്‍ഡിഎഫിന്റെ വോട്ടു ചോര്‍ത്താനായാണു യുഡിഎഫ് പുരോഹിതന്‍മാരെ രംഗത്തിറക്കി വര്‍ഗീയത ഇളക്കി വിടുന്നത്. മതവും രാഷ്ട്രീയവും സംബന്ധിച്ച കത്തോലിക്ക സഭയുടെ നിലപാട് സഭയുടേത് ആയിരുന്നില്ല. യുഡിഎഫിന്റെ താല്‍പര്യാര്‍ഥം ചില പുരോഹിതന്‍മാരുടെ അഭിപ്രായ പ്രകടനങ്ങളായിരുന്നു അത്.
സഭ സേവനത്തിനാണു പ്രധാന്യം നല്‍കേണ്ടത്, രാഷ്ട്രീയത്തിനല്ല എന്ന മാര്‍ വര്‍ക്കി വിതയത്തിലിന്റെ നിര്‍ദേശം സ്വാഗതാര്‍ഹമാണെന്നും പിണറായി പറഞ്ഞു. താനൂരില്‍ തിരഞ്ഞെടുപ്പുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications