സഭ രാഷ്ട്രീയത്തില്‍ ഇടപെടരുത്: പിജെ ജോസഫ്

വ്യാഴാഴ്ച ഇടുക്കി പ്രസ്‌ക്‌ളബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടയലേഖനം ഇറക്കുന്നതിനും ദൈവവിശ്വാസത്തെക്കുറിച്ച് പറയാനും സഭയ്ക്കും പിതാക്കന്മാര്‍ക്കും അവകാശമുണ്ട്. എന്നാല്‍, രാഷ്ട്രീയത്തില്‍ സഭ ഇടപെട്ടാല്‍ അതിനോട് യോജിക്കാനാവില്ല- അദ്ദേഹം പറഞ്ഞു.
പള്ളിയെയും പട്ടക്കാരനെയും തള്ളിപ്പറയാന്‍ മുമ്പ് സി.പി.എം നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാട് നിര്‍ദ്ദേശിച്ചിരുന്നോയെന്ന് ചോദിച്ചപ്പോള്‍, അത് ഒരു പത്രം പ്രചരിപ്പിച്ച നുണയാണെന്നായിരുന്നു ജോസഫിന്റെ പ്രതികരണം.
കേരള കോണ്‍ഗ്രസ് ലയനത്തോടെ പി.ജെ. ജോസഫ് ഇല്ലാതായെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിന് ലയനത്തിന് ശേഷവും ഞങ്ങള്‍ ജയിച്ച എല്ലാ സീറ്റുകളിലും അവസരം ലഭിച്ചു. അത് ഒരു അംഗീകാരമായി കരുതുന്നുവെന്നാണ് ജോസഫ് മറുപടി നല്‍കിയത്
യുഡിഎഫിലെ പ്രമുഖ നേതാക്കളെല്ലാം മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നകാര്യത്തില്‍ സഭയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
എല്‍ഡിഎഫ് നേതാക്കളാണെങ്കില്‍ ഇക്കാര്യത്തില്‍ സഭയെ ശക്തിയുക്തം എതിര്‍ക്കുകയാണ്. ഇതിനിടെ യുഡിഎഫില്‍ പാളയത്തില്‍ നിന്നും ജോസഫ് ഇടതുപക്ഷത്തിന്റേതിന് സമാനമായ നിലപാടുമായി രംഗത്തെത്തിയത് യുഡിഎഫില്‍ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications