ഏറ്റവും അകലെയുള്ള നക്ഷത്രസമൂഹം കണ്ടെത്തി
ലണ്ടന്‍: പ്രപഞ്ചത്തിലെ ഏറ്റവും ദൂരെയുള്ള നക്ഷത്ര സമൂഹത്തെ കണ്ടെത്തി. യൂറോപ്പിലെ ഒരു കൂട്ടം ബഹിരാകാശ ശാസ്ത്രജ്ഞരാണു പുതിയ കണ്ടുപിടുത്തം നടത്തിയത്.
ഭൂമിയില്‍ നിന്ന് 1,310 കോടി പ്രകാശ വര്‍ഷം അകലെയാണു നക്ഷത്ര സമൂഹം സ്ഥിതി ചെയ്യുന്നത്. ഹബിള്‍ ടെലിസ്‌ക്കോപ്പിന്റെ സഹായത്തോടെയാണ് ഗവേഷകര്‍ ഗ്യാലക്‌സിയെ കണ്ടെത്തിയതെന്ന് നേച്ചര്‍ മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രപഞ്ചം സൃഷ്ടിയ്ക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന മഹാവിസ്‌ഫോടനത്തിന് ശേഷം 700 മില്യന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഉരുത്തിരിഞ്ഞ ഈ താരസമൂഹത്തില്‍ നിന്നുള്ള പ്രകാശം ഇപ്പോഴാണ് ഭൂമിയിലെത്തുന്നത്. പ്രപഞ്ച രൂപീകരണത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുതിയ കണ്ടുപിടുത്തത്തിലൂടെ പുറത്തുവരുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ.












Click it and Unblock the Notifications