സുവര്‍ണക്ഷേത്രം: ഒബാമയുടെ മനസുമാറ്റാന്‍ സിഖുകാര്‍

സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ഥിച്ച് ഒബാമയ്ക്ക് ഇ മെയില്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ അമേരിക്കയിലെ സിഖ് സമൂഹം തീരുമാനിച്ചു.
ഇ മെയില്‍ കൂടാതെ ട്വിറ്റര്‍, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ സേവനവും ഒബാമയുടെ മനസ് മാറ്റാന്‍ ഉപയോഗിക്കാനുള്ള തയാറെടുപ്പിലാണ് ഇവര്‍.
ഒബാമ സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് സംശയം പ്രകടിപ്പിച്ചിരുന്നു.
സുവര്‍ണക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ തലപ്പാവ് ധരിക്കേണ്ടതുണ്ട്. ഇതിനോട് ഒബാമയ്ക്ക് യോജിപ്പില്ലാത്തതിനാലാണ് ക്ഷേത്രസന്ദര്‍ശനം നടക്കില്ലെന്ന അവസ്ഥ വന്നത്.












Click it and Unblock the Notifications