Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിവിയില്‍ നിന്ന് ദൃശ്യങ്ങള്‍ക്കൊപ്പം മണവും!

Smell-O-Vision' TV developed by Japanese scientists
ലണ്ടന്‍: ദൃശ്യങ്ങള്‍ക്കൊപ്പം മണവും പരത്തുന്ന ടെലിവിഷന്‍ സെറ്റുകള്‍ യാഥാര്‍ത്ഥ്യമാവുന്നു. ദൃശ്യങ്ങള്‍ക്കൊപ്പം അനുയോജ്യമായ ഗന്ധം പുറപ്പെടുവിക്കുന്ന സാങ്കേതികവിദ്യയാണ് അണിയറയില്‍ ഒരുങ്ങുന്നത്.

സാധാരണ ഇങ്ക്‌ജെറ്റ് പ്രിന്ററില്‍ സുഗന്ധവസ്തുക്കളുപയോഗിച്ചു പരീക്ഷണം നടത്തിയ ജപ്പാനിലെ ടോക്യോയിലുള്ള കെനിചി ഒകഡ ഓഫ് കെയോ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.

പ്രിന്ററില്‍ ചുവപ്പ്, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങള്‍ക്കു പകരം നാലു മണങ്ങള്‍ പുറത്തുവിടുന്ന സംവിധാനമാണ് ഇവര്‍ പരീക്ഷിച്ചത്. ലവണ്ടര്‍, ആപ്പിള്‍, വാനില, പുതിന, കറുവപ്പട്ട തുടങ്ങിയവയുടെ ഗന്ധങ്ങളെല്ലാം അവര്‍ക്കിതിലൂടെ സൃഷ്ടിയ്ക്കാന്‍ സാധിച്ചു.

കുറഞ്ഞ തോതില്‍ പുറത്തുവിടുന്ന ഈ ഗന്ധങ്ങള്‍ ഒരു സെക്കന്‍ഡിന്റെ പത്തിലൊരുസമയം മാത്രമേ നിലനില്‍ക്കൂ. പരീക്ഷണം ആദ്യഘട്ടത്തിലാണെങ്കിലും ഭാവിയില്‍ ടെലിവിഷന്‍, കംപ്യൂട്ടര്‍ മേഖലയില്‍ ഇത് വന്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

അറുപതുകളില്‍ സിനിമാ തിയേറ്ററുകളില്‍ മുപ്പതുതരം ഗന്ധങ്ങള്‍ പുറത്തുവരുന്ന സ്‌മെല്‍ ഓ വിഷന്‍ എന്ന ഉപകരണം പരീക്ഷിച്ചിരുന്നു. സിനിമകളിലെ പ്രധാനരംഗങ്ങള്‍ വരുമ്പോള്‍ നഅനുയോജ്യമായ ഗന്ധവും പുറപ്പെടുവിക്കുന്നതില്‍ ഇത് വിജയമായിരുന്നെങ്കിലും പിന്നീട് പ്രേക്ഷകര്‍ തന്നെ ഇതിനെ എതിര്‍ത്തു. സിനിമാഹാളിനുള്ളില്‍ ഈ ഗന്ധങ്ങള്‍ അസ്വസ്ഥത സൃഷ്ടിച്ചതോടെയാണ് പ്രേക്ഷകര്‍ ഇതിനെതിരെ തിരിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+